SignIn
Kerala Kaumudi Online
Friday, 26 April 2024 10.20 AM IST

ഇന്ത്യൻമിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ജൂൺ 3ന്

k

തിരുവനന്തപുരം: ഡെറാഡൂണിലെ ഇന്ത്യൻമിലിട്ടറി കോളേജിലേക്കുള്ള യോഗ്യതാ പ്രവേശന പരീക്ഷ ജൂൺ 3ന് തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പരീക്ഷാർത്ഥികൾ 2011ജനുവരു 2നും 2012 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറവും മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകളും ലഭിക്കാനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ അപേക്ഷിക്കാം.

ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600രൂപയും എസ്.സി,എസ്.ടി വിഭാഗങ്ങളിലെ കുട്ടികൾക്ക് 555രൂപയുമാണ് ഫീസ്.എസ്.ടി വിഭാഗങ്ങളിലുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളടക്കം അപേക്ഷിക്കണം. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. ഡിമാൻഡ് ഡ്രാഫ്റ്റ് 'THE COMMANDANT, RIMC DEHRADUN”, DRAWEE BRANCH, STATE BANK OF INDIA,TEL BHAVAN,DEHRADUN,(BANK CODE–01576) UTTARAKHAND വിലാസത്തിൽ മാറാവുന്ന തരത്തിൽ “THE COMMANDANT RASHTRIYA INDIAN MILITARY COLLEGE,DEHRADUN,UTTARAKHAND,PIN–248003” എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ www.rimc.gov.inൽ ലഭ്യമാണ്. മേൽവിലാസം,പിൻകോഡ്,ഫോൺനമ്പർ ഉൾപ്പെടെ (ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ)എഴുതണം.കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകർ ആർ.ഐ.എം.സിയിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ 'സെക്രട്ടറി, പരീക്ഷാഭവൻ,പൂജപ്പുര,തിരുവനന്തപുരം12 എന്ന വിലാസത്തിൽ ഏപ്രിൽ 15ന് മുൻപ് ലഭിക്കാവുന്ന വിധത്തിൽ അയയ്ക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.