ആലുവ: എം. ശിവശങ്കർ അറസ്റ്റിലായതോടെ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മൂടിവയ്ക്കപ്പെട്ട അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.ലൈഫ് മിഷന് വേണ്ടി ഗൾഫിൽ നിന്ന് കിട്ടിയ 20 കോടിയുടെ 46 ശതമാനമായ 9.25 കോടി രൂപയാണ് കൈക്കൂലിയായി നൽകിയത്. ഇ.ഡി അന്വേഷിക്കുന്നത് ഇതിൽ ഒരു കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ മാത്രമാണ്.
മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കിൽ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്? സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹർജി പിൻവലിക്കണം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടിവരുമെന്ന ഘട്ടത്തിലാണ് അന്വേഷണങ്ങൾ മരവിച്ചത്. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ മിണ്ടാതിരിക്കുകയെന്നതാണ് മുഖ്യമന്ത്രിയുടെ രീതി. ഇ.ഡിക്കൊപ്പം സി.ബി.ഐ അന്വേഷണവും വേണം. യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് പറയുന്നത് വെറുതെയാണ്. പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും കേരളത്തിലൂടെ സഞ്ചരിച്ചിക്കുമ്പോഴൊന്നും റോഡരികിൽ നിൽക്കുന്നവരെ ഓടിക്കുകയോ കരുതൽ തടങ്കലിൽ ആക്കുകയോ ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |