മാത്യു തോമസും മാളവിക മോഹനനും കേന്ദ്രകഥാപാത്രങ്ങളാ കുന്ന നവാഗതനായ ആൽവിൻ ഹെന്ററി സംവിധാനം ചെയ്യുന്ന ക്രിസ്റ്റി എന്ന ചിത്രത്തിൽ അഭിനേതാവായി സാഹിത്യകാരൻ ബെന്യാമിൻ. ആദ്യമായാണ് ബെന്യാമിൻ സിനിമയിൽ അഭിനയിക്കുന്നത്. ബന്യാമനും ജി.ആർ ഇന്ദുഗോപനും ചേർന്നാണ് ക്രിസ്റ്റിയുടെ രചന നിർവഹിക്കുന്നത്.തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജോയ് മാത്യു, വിനീത് വിശ്വം ,രാജേഷ് മാധവൻ, മുത്തുമണി, ജയഎസ്. കുറുപ്പ്, സ്മിനു സിജോ, മഞ്ജു പത്രോസ്, വീണ നായർ, എന്നിവരാണ് മറ്റ് താരങ്ങൾ. കഥയും സംവിധായകൻ ആൽവിൻ ഹെന്റി എഴുതുന്നു. ആനന്ദ് സി.ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. തമിഴ് സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം . റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നാളെ തിയേറ്ററിൽ എത്തും.പി.ആർ.ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |