ദമാം: ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ 30-ാം ഹൈപ്പർമാർക്കറ്റ് കിഴക്കൻ പ്രവിശ്യയായ അൽ കോബാറിലെ അൽ റക്കയിൽ ആരംഭിച്ചു. ദമാം ചേംബർ വൈസ് ചെയർമാൻ ഹമദ് ബിൻ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്‌തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, സി.ഇ.ഒ സൈഫി രൂപാവാല, ലുലു സൗദി ഡയറക്‌ടർ ഷെഹീം മുഹമ്മദ്, ലുലു കിഴക്കൻ പ്രവിശ്യ റീജിയണൽ ഡയറക്‌ടർ മൊയിസ് നൂറുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
ഒരുലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലെ ഹൈപ്പർമാർക്കറ്റിൽ സൂപ്പർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗാർഹികോത്പന്നങ്ങൾ, ലുലു കണക്‌ട്, ഫാഷൻ തുടങ്ങിയവയുണ്ട്. സൗദി അറേബ്യൻ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച സൗദികാപ്പിയും കാർഷികോത്പന്നങ്ങളും ഹൈപ്പർമാർക്കറ്റിലെ സവിശേഷതയാണ്.
രണ്ടുവർഷത്തിനകം പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലടക്കം 20ലേറെ പുതിയ ഹൈപ്പർമാർക്കറ്റുകളും സൗദിയിൽ ആരംഭിക്കുമെന്ന് എം.എ.യൂസഫലി പറഞ്ഞു. അഞ്ചെണ്ണം ഈവർഷം തന്നെ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |