കൊച്ചി: ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദകണക്കുകളിൽ വളർച്ച രേഖപ്പെടുത്തി സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. മുൻവർഷത്തെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കൈകാര്യം ചെയ്യുന്ന ആസ്തികളിൽ 81 ശതമാനം വർദ്ധനവുണ്ടായി. മൂലധന വർദ്ധന 40 ശതമാനമാണ്. 130 ശതമാനം വരുമാന വർദ്ധനവും നേടി. അറ്റാദായത്തിൽ 17 ഇരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയത്. സാധാരണ ജനങ്ങൾക്ക് പ്രയോജനപ്രദമായ വിവിധ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതോടൊപ്പം ഇടപാടുകാരുടെ സംതൃപ്തിക്കും പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് നേട്ടം കൈവരിക്കാനായതെന്ന് മാനേജിംഗ് ഡയറക്ടർ ജോബി ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |