മാവേലിക്കര : ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവര സാങ്കേതിക വിദ്യയിലും സമൂഹ മാദ്ധ്യമ മേഖലയിലും പ്രവർത്തകരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡാറ്റാ മാനേജ്മെന്റ് ശില്പശാല സംഘടിപ്പിച്ചു. മാവേലിക്കര വ്യാപാര ഭവനിൽ സംഘടിപ്പിച്ച യോഗം ബി.ജെ.പി ഐ.ടി വിഭാഗം ജില്ലാ കോ-കൺവീനർ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷനായി. അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, പൊന്നമ്മ സുരേന്ദ്രൻ, ഡോ.ഗീത, കെ.മോഹൻകുമാർ, അമ്പിളി ദിനേശ്, സ്മിത വിശ്വനാഥ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |