SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.48 PM IST

ലക്ഷ്യബോധമുള്ള യുവതലമുറ, എസ്.പി.സിയുടെ ലക്ഷ്യം: മന്ത്രി ആന്റണി രാജു

kova

കോവളം :സാമൂഹ്യ പ്രതിബദ്ധതയുള്ള കുട്ടികളെ രൂപപ്പെടുത്താൻ നടപ്പാക്കുന്ന മഹത്തായ പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിയെന്നും ലക്ഷ്യബോധമുള്ള യുവതലമുറയെ വാർത്തെടുക്കുകയാണ് എസ്.പി.സി യുടെ ലക്ഷ്യമെന്നും മന്ത്രി ആന്റണി രാജു . വി.പി.എച്ച്. എസ്.എസ് മലങ്കര വെങ്ങാനൂർ ,എച്ച്.എസ്.എസ്. ഫോർ ഗേൾസ് വെങ്ങാനൂർ , സെന്റ് മേരീസ് എച്ച്. എസ്.എസ് ഫോർ വിഴിഞ്ഞം, ഗവ.വി.എച്ച്.എസ് കോട്ടുകാൽ സ്കൂളുകളിൽ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 175 എസ്.പി.സി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വെങ്ങാനൂർ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എം. വിൻസെന്റ് എം.എൽ.എ, വാർഡ് കൗൺസിലർ സിന്ധു വിജയൻ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ , സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു, ഫോർട്ട് എ.സി എസ്.ഷാജി, വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, ദീപ്തി ഗിരീഷ്, വിൻസെന്റ്, പ്രേമജ കുമാർ, ഡി.ജെ. സതീഷ്, സിറിൽ പെരേര, ബിന്ദു. എം.ആർ, ഉമ വി.എസ്, ലത എൽ, പോൾചന്ദ്,ബർലിൻ സ്റ്റീഫൻ, എസ്.ഐ ജോൺ ബ്രിട്ടോ, സിന്ധു പി.എൽ, ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.