പത്തനംതിട്ട: നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ വികസന സെമിനാർ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം മായാ അനിൽകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ മുഖ്യപ്രഭാഷണം നടത്തി. കരടു പദ്ധതി രേഖ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷേർളി ഫിലിപ്പ് അവതരിപ്പിച്ചു. സെമിനാറിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം വിശാഖ് വെൺപാല, മറ്റു ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |