കുളനട: കുളനട ഗ്രാമപഞ്ചായത്ത് മാന്തുക ഒന്നാം വാർഡിലെ എ.ഡി.എസ് വാർഷികാഘോഷം എഴുത്തുകാരനും തപസ്യ കലാ സാഹിത്യ വേദി പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ എം.ജി ബിജുകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഐശ്വര്യാ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കലാപരിപാടികൾ നാടൻപാട്ട് കലാകാരൻ സത്യൻ കോമല്ലൂർ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി കൗൺസിലർ ശോഭന,സി.ഡി.എസ് ചെയർപേഴ്‌സൺ അയിനി സന്തോഷ്, അംഗം രാധാമണിയമ്മ എന്നിവർ പ്രസംഗിച്ചു. എ.ഡി.എസ് സെക്രട്ടറി പൊന്നമ്മ.വി സ്വാഗതവും സുധ രാജു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |