തൃശൂർ: മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ 22 മുതൽ 28 വരെ സന്താനലബ്ധിക്കും സൗഖ്യത്തിനുമായി പുത്രകാമേഷ്ടി യാഗം നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 21ന് വെെകിട്ട് അഞ്ചിന് കെെതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മെട്രോമാൻ ഇ.ശ്രീധരൻ, മുഞ്ചിറമഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ, തൃക്കെെക്കോട്ട് മഠം നാരായണ ബ്രഹ്മാനന്ദ തീർത്ഥ, പി.സുനിൽദാസ്, മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ.മുരളി, ആചാര്യ എം.ആർ.രാജേഷ്, സിനിമാതാരം ഊർമ്മിള ഉണ്ണി തുടങ്ങിയവർ പങ്കെടുക്കും. യജമാനൻ തോട്ടുപുറത്ത് ശങ്കരനാരായണൻ നമ്പൂതിരി, പത്നി ശ്രീഷ അന്തർജ്ജനം എന്നിവരുടെ ശാലാ പ്രവേശവുമുണ്ടാകും. 22ന് അരണി കടഞ്ഞ് യാഗാഗ്നി ജ്വലിപ്പിച്ച് പൂജകൾ തുടങ്ങും. വെെകുന്നേരം ആറിന് ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ മഹാവിഷ്ണു പൂജയും സെമിനാറും കലാപരിപാടികളുമണ്ടാകും. ദിവസേനയുള്ള മൂന്ന് പൂജകളിൽ സന്താനലബ്ധിക്കായി ദമ്പതിമാർക്ക് പങ്കെടുക്കാം. 1,500 രൂപ ഫീസ്. രജിസ്ട്രേഷന് www.puthrakameshtiyagam.com വെബ്സെെറ്റ് സന്ദർശിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |