റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണമെന്ന് മഞ്ജു വാര്യർ
ബൈക്ക് സ്വന്തമാക്കണമെന്ന സ്വപ്നം സഫലമാക്കി മഞ്ജു വാര്യർ.ബി.എം.ഡബ്ള്യുവിന്റെ അഡ്വഞ്ചർ ടൂറർ 1250 ജി.എസാണ് മഞ്ജുവിന്റെ ഗാരേജിൽ ഇടംപിടിച്ചത്. ഏകദേശം 30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. കൊച്ചിയിലെബി.എം.ഡബ്ള്യു മോട്ടറാഡ് വിതരണക്കാരായ ഇ വി. എമ്മിൽ നിന്നാണ് മഞ്ജു വാഹനം സ്വന്തമാക്കിയത്.മാസങ്ങൾക്കുമുൻപാണ് ഇരുചക്രവാഹനങ്ങൾ ഒാടിക്കാനുള്ള ലൈസൻസ് മഞ്ജു നേടിയത്. ബൈക്ക് ഒാടിക്കാനുള്ള തന്റെ ആഗ്രഹം അന്ന് വ്യക്തമാക്കിയിരുന്നു.
തമിഴ് നടൻ അജിത്തിനൊപ്പമുള്ള ലഡാക് യാത്രയാണ് ഇരുചക്രവാഹന ലൈസൻസ് സ്വന്തമാക്കാനുള്ള ആഗ്രഹം വരാൻ കാരണമെന്ന് മഞ്ജു പറയുന്നു. ബി.എം.
ഡബ്ള്യുവിന്റെ ആർ 1250 ജി.എസ് അഡ്വഞ്ചർ ബൈക്കിലായിരുന്നു അജിത് ലഡാക് യാത്ര നടത്തിയത്. അതേ സീരിസിൽപ്പെട്ട ആർ 1250 ജി.എസ് എന്ന ബൈക്കാണ് മഞ്ജു വാര്യർ വാങ്ങിയത്. ധൈര്യത്തിന്റെ ചെറിയൊരു കാൽവയ്പ് .നല്ലൊരു തുടക്കമാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത് കുമാർ സാർ. മഞ്ജു സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.മഞ്ജുവിന്റെ ഗാരേജിൽ മിനികൂപ്പർ എസ്.ഇയും മാരുതി ബലേനെയും റേജ് റോവറുമുണ്ട്. മിനി കൂപ്പറിന്റെ ഇലക്ട്രിക് വാഹനമാണ് . കസ്റ്റം പെയിന്റിൽ വരുന്ന ഇന്ത്യയിലെ ആദ്യ മിനി കൂപ്പർ എസ് ഇയാണ് മഞ്ജു സ്വന്തമാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |