സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന പരം സുന്ദരി' എന്ന റൊമാന്റിക് കോമഡി ചിത്രം ആഗസ്റ്റ് 29 ന് തിയേറ്ററിൽ എത്തും.ചിത്രത്തിൽ സിദ്ധാർത്ഥ് നോർത്ത് ഇന്ത്യൻ യുവാവായും ജാൻവി മലയാളി യുവതിയുമാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയാണ് ജാൻവി .
ചിത്രത്തിലെ ആദ്യ ഗാനമായ 'പർദേശിയ'യും പുറത്തിറങ്ങി. റൊമാന്റിക് മൂഡിൽ ഒരുക്കിയ ഗാനം സോനു നിഗം, കൃഷ്ണകാലി സാഹ, സച്ചിൻ-ജിഗർ എന്നിവർ ചേർന്നാണ് ആലാപനം. അമിതാഭ് ഭട്ടാചാര്യ ആണ് വരികൾ എഴുതിയത് .കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം . മഡോക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |