വൈക്കം: ജോയിന്റ് കൗൺസിൽ വൈക്കം മേഖലാ സമ്മേളനം ഇണ്ടംതുരുത്തി മനയിലെ സി.കെ. വിശ്വനാഥൻ സ്മാരക ഹാളിൽ ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷീല ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എസ്.പി. സുമോദ്, ജില്ലാ പ്രസിഡന്റ് എം. നിയാസ്, സെക്രട്ടറി പി.എൻ. ജയപ്രകാശ്, സംസ്ഥാന വനിതാ കമ്മിറ്റി അംഗം പ്രീതി പ്രഹ്ലാദ്, സംസ്ഥാന കൗൺസിൽ അംഗം എം.ഡി. ബിജു, കെ.പി. ദേവസ്യ, എൻ. സുദേവൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഷീല ഇബ്രാഹിം (പ്രസിഡന്റ്), എം. രാംദാസ്, കെ.വി. ഉദയൻ (വൈസ് പ്രസിഡന്റുമാർ), പി.ആർ. ശ്യാംരാജ് (സെക്രട്ടറി), പി.കെ. രതീഷ്, പി.കെ. സുജിതമോൾ (ജോയിന്റ് സെക്രട്ടറിമാർ), വി.ആർ. ബിനോയി (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |