കഠിനംകുളം : പുതുക്കുറിച്ചി ഗവ എൽ.പി. സ്‌കൂളിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു.ജെമിനി സോഫ്റ്റ് വെയർ സൊലൂഷൻസ് മാനേജ്‌മെന്റിന്റെ സി.ആർ.എസ് ഫണ്ടിൽ നിന്ന് 19.50 ലക്ഷം രൂപം ചെലവഴിച്ചാണ് നിർമ്മിച്ചത്. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ ഹെഡ്മിസ്ട്രസ് സൗദാബീവി സ്വാഗതം പറഞ്ഞു. ഓഡിറ്റോറിയം സമർപ്പണ പ്രഖ്യാപനം കമ്പനി ഡയറക്ടർ രഞ്ജിത് ഡാർവിൻ നിർവഹിച്ചു. പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദ്, ആശാ മോൾ വി.എസ്, കബീർ ബി, സതീഷ് ഇവാനിയോസ്, സെയ്ദലവി ശിഹാബുദ്ദീൻ തങ്ങൾ, ലോറൻസ് ഫെർണാണ്ടസ്, ഗാന്ധിയൻ ഉമ്മർ, സ്‌കൂൾ വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |