ചാരുംമൂട് : മഹാശിവരാത്രി ദിനമായ ഇന്നലെ പടനിലം പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ടുത്സവ ദർശനത്തിനായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് എത്തിയത് ആയിരങ്ങൾ. 16 കരകളിൽ നിന്നുള്ള പടുകൂറ്റൻ ജോടി കെട്ടുകാളകളും, മൂന്ന് നേർച്ച ജോടി കെട്ടുകാളകളും കുട്ടികളുടെ കെട്ടുകാഴ്ചകളും വൈകിട്ട് അഞ്ചോടെ ക്ഷേത്രമൈതാനിയിൽ അണിനിരന്നു .പാലമേൽ,ഇടപ്പോൺ,മുതുകാട്ടുകര,നടുവിലേമുറി,തത്തംമുന്ന,നെടുകുളഞ്ഞിമുറി,ഉളവുക്കാട്,കിടങ്ങയം,പഴഞ്ഞിക്കോണം,പുലിമേൽ,ഇടക്കുന്നം,പാറ്റൂർ,പുതുപ്പള്ളികുന്നം,എരുമക്കുഴി,കുടശ്ശനാട്,പള്ളിക്കൽ പയ്യനല്ലൂർ കരകളിൽ നിന്നാണ് കെട്ടുകാഴ്ചകൾ എത്തിയത്. ക്ഷേത്രത്തിന് വലംവച്ച് അനുഗ്രഹം വാങ്ങിയ ശേഷം കെട്ടുകാഴ്ചകൾ കരകൾക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥാനങ്ങളിൽ നിരന്നു . തുടർന്ന് സംഗീതസദസ്,സിനിമാറ്റിക് ഡ്രാമ എന്നിവ നടന്നു . ഇന്നലെ രാവിലെ നടന്ന ഉരുളിച്ച വഴിപാടും കാവടിയാട്ടവും ഉണ്ടായിരുന്നു. 16കരകളിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഘോഷയാത്രയായാണ് കൂട്ടക്കാവടികൾ പടനിലം ക്ഷേത്രത്തിലേക്ക് എത്തിയത്. വാദ്യമേളങ്ങൾ അകമ്പടി സേവിച്ചു .
ഇന്ന് രാവിലെ ആറുമുതൽ നൂറനാടിന്റെ തനതുപൈതൃകമായ നന്ദികേശ ശില്പഭംഗി കാണുതിനായി നന്ദികേശ ദർശനം,ഏഴിന് നിറപറ സമർപ്പണം,വൈകിട്ട് ആറിന് പാണ്ടിമേളം.രാത്രി എട്ടിന് കടാക്ഷംചികിത്സാ സഹായധന പദ്ധതി ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും.ഒൻപതിന് നാടൻപാട്ട്. ക്ഷേത്രഭരണസമിതി ഭാരവാഹികളായ സി.ആർ.വേണുഗോപാൽ,എസ്.കൃഷ്ണൻകുട്ടി നായർ,ജി.ഗോപൻ,ജി.ഗോകുൽ പടനിലം,എൻ.ഭദ്രൻ,മനോജ് സി.ശേഖർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ക്യാപ്ഷൻ
പടനിലം പരബ്രഹ്മ ക്ഷേത്രത്തിലേക്ക് കെട്ടുകാഴ്ചകൾ എത്തിയപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |