അമ്പലപ്പുഴ: വണ്ടാനം ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൾ സലാം രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലത മുഖ്യപ്രഭാഷണം നടത്തി. സമിതി ട്രഷറർ ഹസൻ പൈങ്ങാമഠം അദ്ധ്യക്ഷനായി . യു .എം. കബീർ, ഡി.എസ്. സദറുദ്ദീൻ, സാദിഖ് എം. മാകിയിൽ, എ. നൗഷാദ് , സജിമോൻ, ശ്രീകലാ ഗോപി, സൈഫ് മോറിസ്, അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. എ.നിസാർ , മുനീർ, മുഹമ്മദ് അനസ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |