തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വിലയേറിയ ഐഫോണും മൊബൈൽ ഫോണുകളുമടങ്ങിയ ബാഗ് കവർന്ന കേസിലെ പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി. ആലപ്പുഴ വളമംഗലം സ്വദേശി പ്രവീൺകുമാറാണ് പിടിയിലായത്. ഇന്നലെ രാവിലെ ചെന്നൈയിൽ നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വന്ന സൂപ്പർഫാസ്റ്റ് ട്രെയിനിലായിരുന്നു കവർച്ച.
യാത്രക്കാരനായ രമേശ് കുമാറിന്റെ ഫോണുകൾ ഉൾപ്പെടെ ഒരുലക്ഷത്തിലധികം രൂപ വിലവരുന്ന സാധനങ്ങളടങ്ങിയ ബാഗ് എ.സി കോച്ചിൽ നിന്നാണ് കവർന്നത്. ട്രെയിനിൽ നിന്ന് ഇറങ്ങാൻ നേരമാണ് ബാഗ് നഷ്ടപ്പെട്ട വിവരം രമേശ് അറിഞ്ഞത്. തുടർന്ന് റെയിൽവേ പൊലീസിൽ നൽകിയ പരാതിയിൽ സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഐഫോണിന്റെ ലൊക്കേഷൻ തിരിച്ചറിഞ്ഞ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |