SignIn
Kerala Kaumudi Online
Thursday, 18 April 2024 11.04 PM IST

തദ്ദേശ ദിനാഘോഷത്തിൽ 'അഴകോടെ ആലപ്പുഴ'

photo
ആലപ്പുഴ നഗരസഭയുടെ സ്റ്റാളിൽ ചെയർപേഴ്സൺ സൗമ്യാരാജും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

ആലപ്പുഴ : പാലക്കാട് ചാലിശ്ശേരിയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിൽ തിളങ്ങി ആലപ്പുഴ നഗരസഭ. ആലപ്പുഴ മാതൃക മാലിന്യ സംസ്‌കരണ രീതികൾ പ്രദർശിപ്പിക്കുന്ന സ്റ്റാളിലൂടെയാണ് ' അഴകോടെ ആലപ്പുഴ ' ശുചിത്വ പദ്ധതിയുടെ വിവിധ വശങ്ങൾ അവതരിപ്പിച്ചത്.

മികച്ച ശുചിത്വ മാതൃകകൾ പുലർത്തുന്ന ആന്തൂർ, ഗുരുവായൂർ, കണ്ണൂർ നഗരസഭകളുടേതാണ് മറ്റ് മൂന്ന് സ്റ്റാളുകൾ. ആലപ്പുഴയിൽ നടന്നുവരുന്ന വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ - സമ്പൂർണ ശുചിത്വ പദ്ധതി, ഗൃഹ കേന്ദ്രീകൃത സൂക്ഷ്മ സംസ്‌കരണ പദ്ധതി,നഗര മാലിന്യം വളമാക്കി ജൈവകൃഷിയ്ക്ക് ഉപയോഗിക്കുന്ന സൈക്ലിക് എക്കോണമി പദ്ധതി, ഗ്രൂപ്പ് കൃഷി, പൂവ് കൃഷി, മാലിന്യം വലിച്ചെറിയപ്പെടാത്ത തെരുവുകൾ, എയ്‌റോബിക് പ്ലാന്റുകൾ, ഡീ വാട്‌സ് പദ്ധതി ഇവയുടെ മിനിയേച്ചറുകൾ ആലപ്പുഴ നഗരസഭയുടെ സ്റ്റാളിൽ പ്രദർശനത്തിനുണ്ട്. കലാകാരനായ ടി.ബി.ഉദയൻ ശുചിത്വ സന്ദേശ ചിത്ര രചന കൊണ്ട് സ്റ്റാൾ മനോഹരമാക്കി. തദ്ദേശ ദിന പരിപാടിയുടെ ഭാഗമായി നടന്ന സെമിനാറിൽ പ്രാദേശിക സാമ്പത്തിക വികസനവും തൊഴിൽ ആസൂത്രണവും എന്ന വിഷയത്തിൽ ആലപ്പുഴ നഗരസഭാഅദ്ധ്യക്ഷ സൗമ്യ രാജ് പ്രബന്ധമവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.