ആലപ്പുഴ: ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയ അസാം സ്വദേശികളായ അമ്മയേയും ആറുവയസുള്ള കുട്ടിയെയും ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5.45 ഓടെ കടൽപ്പാലത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം. ഭർത്താവിന്റെ കാമറക്ക് മുന്നിൽ നിൽക്കുന്നതിനിടെ യുവതിയും കുട്ടിയും അപ്രതീക്ഷിതമായി എത്തിയ കൂറ്റൻ തിരമാലയിൽപ്പെടുകയായിരുന്നു.
ആദ്യം കുട്ടിയാണ് തിരയിൽപ്പെട്ടത്. രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ അമ്മയും തിരയിൽപ്പെട്ട് തീരത്തു നിന്നും 20 മീറ്ററോളം ദൂരത്തേക്ക് ഒഴുകിപ്പോയി. ഇത് കണ്ട് ഓടിയെത്തിയ ലൈഫ്ഗാർഡ് അനിൽകുമാർ കടലിലേക്ക് ചാടി ഇരുവരെയും കരയിലേക്ക് എത്തിച്ചു. ഭർത്താവും ലൈഫ് ഗാർഡുകളായ ഷിബു, സന്തോഷ്,ബിജു ചാക്കോ എന്നിവരും സഹായത്തിനെത്തി. പൊലീസ് എത്തി ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് നിർദ്ദേശിച്ചെങ്കിലും ഭയന്ന് വിറച്ച അമ്മയും കുട്ടിയും കുറേ സമയം ബീച്ചിൽ ഇരുന്ന ശേഷമാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |