SignIn
Kerala Kaumudi Online
Friday, 19 April 2024 9.16 AM IST

കാലടി ചെങ്ങലിൽ വൻ കഞ്ചാവ് വേട്ട

cri

കാലടി: ചെങ്ങലിൽ വില്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോയിലേറെ വരുന്ന കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബംഗാൾ മുർഷിദാബാദ് ജാലങ്കി സ്വദേശി കിഷ്മത്ത് മണ്ഡലിനെയാണ് (37) കാലടി പൊലീസ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചെങ്ങൽ വട്ടത്തറ ഭാഗത്തെ റെയിൽവേ ലിങ്ക് റോഡിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. ഇരുചക്രവാഹനത്തിൽ കഞ്ചാവ് വില്പനയ്ക്കായി വന്നതായിരുന്നു കിഷ്മത്ത് മണ്ഡൽ. വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. വണ്ടിയുടെ സീറ്റിനടിയിലെ അറയിൽ ഒളിപ്പിച്ച നിലയിലായിലായിരുന്നു കഞ്ചാവ്. നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി പി.പിഷംസ്, ഇൻസ്പെക്ടർ എൻ.എ. അനൂപ്, എസ്.ഐമാരായ എം.സി. ഹരീഷ് , ജെ. റോജോമോൻ, ജി. സതീശൻ , സി.പി. ഒമാരായ വി.എസ്. സന്തോഷ്, രഞ്ജിത്ത് രാജൻ, സി.എം. മുഹമ്മദ് നിസാർ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.