മുഹമ്മ :പുന്നപ്ര വയലാർ സമര സേനാനിയും സി.പി.എം നേതാവുമായിരുന്ന സി.കെ.വാസുവിന്റെ 16ാം ചരമവാർഷികം ആചരിച്ചു. കായിപ്പുറത്ത് സി.കെ.യുടെ വീട്ടിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി . സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. ജെ.ജയലാൽ അധ്യക്ഷനായി. ജി.വേണുഗോപാൽ, കെ.പ്രസാദ്, കെ.ആർ.ഭഗീരഥൻ, കെ.ഡി.മഹീന്ദ്രൻ, എസ്.രാധാകൃഷ്ണൻ, പി.രഘുനാഥ്, കെ.ജി.രാജേശ്വരി, സി.കെ.സുരേന്ദ്രൻ, ഡി.ഷാജി, ടി.ഷാജി എന്നിവർ സംസാരിച്ചു. കെ.ഡി.അനിൽകുമാർ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |