SignIn
Kerala Kaumudi Online
Saturday, 21 September 2024 1.26 AM IST

പൃഥ്വിരാജ് , കജോൾ ചിത്രം സർസാമീൻ

Increase Font Size Decrease Font Size Print Page

അക്ഷയകുമാർ ചിത്രത്തിലും പൃഥ്വിരാജ്

ss

പൃഥ്വിരാജ് , കജോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കായോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സർസാമീൻ എന്ന് പേരിട്ടു. കരൺജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാൻ പ്രധാന വേഷത്തിൽ എത്തുന്നു. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. സ്റ്റുഡന്റ് ഒഫ് ദി ഇയർ എന്ന കരൺ ജോഹർ ചിത്രത്തിൽ കായോസ് ഇറാനി പ്രധാന വേഷം ചെയ്തിട്ടുണ്ട്. അതേസമയം അക്ഷയ് കുമാറും ടൈഗർ ഷ്റഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിൽ പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അലി അബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാൻവി കപൂറും മാനുഷി ചില്ലറുമാണ് നായികമാർ. അക്ഷയ് കുമാറും ടൈഗർ ഷ്റോഫും ആദ്യമായാണ് ഒരുമിക്കുന്നത്. പൂജ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വാഷുഭഗ് നാനി ആണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.