ആലപ്പുഴ : കേന്ദ്ര,സംസ്ഥാന ബഡ്ജറ്റുകളിലെ നിരന്തരമായ അവഗണനക്കെതിരെ ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ളോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ അങ്കണവാടി ജീവനക്കാർ ഇന്ന് വഞ്ചനാദിനം ആചരിക്കും. ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ചാകും ഇന്ന് ജോലിക്ക് ഹാജരാവുക. അങ്കണവാടി ജീവനക്കാർ നിരന്തരം ഉന്നയിക്കുന്ന വേതനവർദ്ധനവുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാരുകൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് വഞ്ചനാദിനം ആചരിക്കുന്നതെന്ന് ഐ.എൻ.എ.ഇ.എഫ് ജില്ലാ പ്രസിഡന്റ് സി.കെ.വിജയകുമാർ, ജനറൽ സെക്രട്ടറി വി.എ.ഐഡാമ്മ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |