മാവേലിക്കര: ഗൾഫ് പരീക്ഷ ഡ്യൂട്ടികളിൽ നിന്ന് എയ്ഡഡ് അധ്യാപകരെ പൂർണമായും ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ എ.എച്ച്.എസ്.ടി.എ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. സ്വാർത്ഥ താല്പര്യം നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള പക്ഷപാതപരമായ ഈ നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെകട്ടറി എസ്.മനോജ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജു പി.ബഞ്ചമിൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് പോത്തൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സന്തോഷ് കുമാർ, ബിജി ദാമോദരൻ, ജോസ് കുര്യൻ, ജില്ലാ ട്രഷറർ ധന്യ കുമാർ, എം.എൻ വരദ കുമാരി, ബേബി ധന്യ, യു.ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |