ന്യൂഡൽഹി: ലഡാക്കിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള ഒരു അവസരവും പാഴാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏത് കാലാവസ്ഥയിലും ലഡാക്കിലേക്ക് കണക്ടിവിറ്റി നൽകുന്നതിനായി 2025 ൽ പൂർത്തിയാക്കുന്ന 4.1 കിലോമീറ്റർ ദൈർഘ്യമുള്ള ഷിൻകുൻ ലാ ടണലിന്റെ നിർമ്മാണത്തിന് വേണ്ടി 1681.51 കോടി രൂപ അനുവദിച്ചത് ചൂണ്ടിക്കാട്ടി ലഡാക്ക് എം.പി ജയാങ്ങ് സെറിംഗ് നംഗ്യാലിന്റെ ട്വീറ്റ് ടാഗ് ചെയ്ത് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ലഡാക്കിലെ ഏറ്റവും പിന്നാക്ക പ്രദേശമായ സൺസ്കറിലെ ലുങ്ങ്നാക് താഴ്വരയിലെ ജനങ്ങൾ പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തതായി ജംയാങ്ങ് സെറിംഗ് നംഗ്യാൽ ട്വിറ്ററിൽ കുറിച്ചു.
ശിവാജി ജയന്തിയിൽ ശ്രദ്ധാഞ്ജലി
ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ധൈര്യവും സദ്ഭരണത്തിനുള്ള ഊന്നലും ഞങ്ങളെ പ്രചോദിപ്പിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പുതിയ ചീറ്റകളെ സ്വാഗതം ചെയ്തു
12 ചീറ്റകൾ കൂടി എത്തിയതോടെ ഇന്ത്യയുടെ വന്യജീവി വൈവിധ്യത്തിന് ഉത്തേജനം ലഭിക്കുന്നതായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ടിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |