തിരുവനന്തപുരം: ബി.ഡി.ജെ.എസ് ജില്ലാ നേതൃയോഗം മാർച്ച് ഒന്നിന് വൈകിട്ട് 3ന് കൈതമുക്കിൽ പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.മെമ്പർഷിപ്പ് കാമ്പെയിനിംഗും ഫണ്ട് സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും തദവസരത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ ഇൻചാർജുമാരായ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് നെടുമങ്ങാട്,തമ്പി മേട്ടുത്തറ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സോമശേഖരൻ നായർ,എസ്.ആർ.എം.അജി, സംസ്ഥാന കൗൺസിൽ അംഗം ഡി.പ്രേംരാജ്,സംസ്ഥാന സെക്രട്ടറിമാരായ മലയിൻകീഴ് രാജേഷ്,ആലുവിള അജിത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ.പ്രദീപ് കുറുന്താളി,സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റുമായ ഉഷാ ശിശുപാലൻ,ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വേണു കാരണവർ, ട്രഷറർ അക്കരവാരത്ത് മനോഹരൻ, ജില്ലാവൈസ് പ്രസിഡന്റുമാരായ വിപിൻ രാജ്, ജി.ശിശുപാലൻ, സെക്രട്ടറിമാരായ ആലച്ചക്കോണം ഷാജി, ആർ.ഡി.ശിവാനന്ദൻ, കല്ലമ്പള്ളി അജികുമാർ, കെ.വി.അനിൽകുമാർ,ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് വെഞ്ഞാറമൂട് രാജേഷ്,മണ്ഡലം പ്രസിഡന്റുമാരായ ബ്രിജേഷ് കുമാർ,കെ.പി.അംബിശൻ നേമം,മനോജ് കുമാർ കോവളം, ശ്രീകുമാർ,വിജയൻ കൈലാസ്,ജെ.ആർ.ബാലചന്ദ്രൻ (വാമനപുരം),അനീഷ് കിളിമാനൂർ(ആറ്റിങ്ങൽ),ഷിജോ (ചിറയിൻകീഴ്)നെട്ടിറച്ചിറ സുരേഷ് കുമാർ (നെടുമങ്ങാട്), ആനപ്പാറ സുരേഷ്(അരുവിക്കര),ജയൻ കെ.പണിക്കർ(കാട്ടാക്കട), ശിവകുമാർ(വർക്കല)വീരണകാവ് സുരേന്ദ്രൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |