SignIn
Kerala Kaumudi Online
Friday, 26 April 2024 6.21 PM IST

പിണറായി പറഞ്ഞത് നടപ്പാക്കുന്ന മുഖ്യമന്ത്രിയെന്ന് എം.വി.ഗോവിന്ദൻ

cpm

മട്ടന്നൂർ: ഒരു തീരുമാനം എടുത്താൽ അത് നടപ്പാക്കുമെന്നതിന്റെ ഗ്യാരണ്ടിയാണ് പിണറായി വിജയനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നടത്താൻ പറ്റുന്നതേ പറയൂ.കേരളത്തിലെ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കണമെന്നതാണ് പിണറായി സർക്കാരിന്റെ ലക്ഷ്യമെന്നും ഗോവിന്ദൻ മട്ടന്നൂരിൽ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് മട്ടന്നൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന് ഗുണമേന്മയോടെ ജീവിക്കാൻ കഴിയുന്ന രാജ്യത്തെ ഓരേ ഒരു സംസ്ഥാന കേരളമാണ്. നാല് ലക്ഷം കുടുംബങ്ങൾക്ക് കൂടി കേരളത്തിൽ വീട് വേണം. ഈ സർക്കാരിന്റെ ഭരണം പൂർത്തിയാകുമ്പോഴേക്കും കേരളത്തിൽ വീടില്ലാത്ത ആരും തന്നെ ഉണ്ടാകില്ല.കേരളത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ എല്ലാം കൃത്യമായി പൂർത്തീകരിച്ചു കഴിഞ്ഞാൽ ഇവിടെയുള്ള അടുത്ത പ്രധാന പ്രശ്നം തൊഴിലില്ലായ്‌മയാണ്. പിണറായി സർക്കാരിന്റെ പ്രകടന പത്രികയിൽ പറഞ്ഞത് 5 വർഷം കൊണ്ട് 20ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ്.രണ്ട് വർഷം കൊണ്ട് 12ലക്ഷം പേർക്ക് തൊഴിൽ നൽകും ഇന്ത്യയിൽ ഒരു സർക്കാരിനും ആലോചിക്കാൻ കഴിയാത്തതാണ് കേരളത്തിന്റെ തൊഴിൽ ദാന പദ്ധതി. ഒരു ലക്ഷം സംരംഭകർ എന്ന പ്രഖ്യാപനം ഒരു വർഷം പൂർത്തിയാകുമ്പോൾ ഒന്നര ലക്ഷത്തിലെത്തും.ഇത് സർവകാല റെക്കോർഡ് ആണ്. കേന്ദ്രത്തിന് കേരളത്തോട് വിരോധം ഉണ്ടെങ്കിലും സംരംഭങ്ങളുടെ വളർച്ച കണ്ടു കേരളം മാതൃകയാണെന്ന് പറഞ്ഞ കേന്ദ്രം പ്രഥമ അവാർഡും കേരളത്തിന് നൽകിയിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.