കോട്ടയം: കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജീവനക്കാർ അവകാശ ദിനം ആചരിച്ചു. ജില്ലാ കേന്ദ്രമായ കോട്ടയം റീജിയണൽ ഓഫീസിന് മുന്നിൽ ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.പി. ശ്രീരാമൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഡി.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് കെ.കെ. ബിനു അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം കെ.ഡി. സുരേഷ്, കെ.പി. ഷാ, ആശമോൾ പി.ആർ തുടങ്ങിയവർ പങ്കെടുത്തു. കേരളാ ബാങ്ക് രൂപീകരണത്തിന് ശേഷം ഒഴിവ് വന്ന തസ്തികളിലേക്ക് ഉടൻ നിയമനം നടത്തുക, കുടിശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക, പെൻഷൻ കാലാനുസൃതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |