ന്യൂഡൽഹി : പ്രൊ ചെസ് ലീഗ് ഓൺലൈൻ ടൂർണമെന്റിൽ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ വിദിത്ത് ഗുജറാത്തി. ലീഗിൽ വിദിത്ത് ഇന്ത്യൻ യോഗീസ് ടീമിനായും കാൾസൺ കാനഡ ചെസ്ബ്രാസിനായുമാണ് മത്സരിച്ചത്. 28കാരനായ വിദിത്ത് കറുത്ത കരുക്കളുമായി കളിച്ചാണ് ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തിയത്. കാൾസണെ തോൽപ്പിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് വിദിത്. നേരത്തേ പ്രഗ്നാനന്ദ,ഡി.ഗുകേഷ്,അർജുൻ എരിഗെയ്സി എന്നിവർ കാൾസനെ തോൽപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |