SignIn
Kerala Kaumudi Online
Saturday, 21 September 2024 3.12 AM IST

പ്രണയം നടിച്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച രണ്ട് കൗമര പ്രായക്കാർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
aaaaw

അന്തിക്കാട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആറും എട്ടും ക്ലാസുകളിൽ പഠിക്കുന്ന 2 വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 2 കൗമാരക്കാരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂർ പുലാമ്പുഴക്കടവിലുള്ള കാട്ടുതിണ്ടിയിൽ നീരജ് (18), പടിയം പത്യാല അമ്പലത്തിനു സമീപം വാടയിൽ വിഷ്ണു (19) എന്നിവരാണ് പിടിയിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിദ്യാർത്ഥിനികളെ പ്രതികൾ പുലാമ്പുഴക്കടവിലുള്ള നീരജിന്റെ വീട്ടിൽ കൊണ്ടു വന്ന ശേഷം വ്യത്യസ്ഥ ഇടങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്തിക്കാട് എസ്.എച്ച്.ഒ: പി.കെ. ദാസ്, എസ്.ഐ: എ. ഹബീബ്, എ.എസ്.ഐ: അരുൺ, എസ്.സി.പി.ഒ: മുരുകദാസ്, പൊലീസുകാരായ ശ്രീജിത്ത്, അഭിലാഷ്, ജോഫി, സുർജിത്ത്, ഒ.കെ. പൊന്നമ്പിളി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.