കണ്ണൂർ:സർക്കാരിൽ നിന്നും പ്രസിദ്ധീകരണാനുമതി ലഭിച്ച കണ്ണൂർ കോർപ്പറേഷന്റെ കരട് മാസ്റ്റർ പ്ലാൻ റിപ്പോർട്ടും മേപ്പുകളും മേയർ അഡ്വ.ടി.ഒ.മോഹനൻ ജില്ലാ ടൗൺ പ്ലാനർ പി.രവികുമാറിൽ നിന്നും ഏറ്റുവാങ്ങി. മേയറുടെ ചേംബറിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ വി.കെ.ശ്രീലത, കോർപ്പറേഷൻ സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ, സൂപ്രണ്ടിംഗ് എൻജിനീയർ മണികണ്ഠ കുമാർ, എക്‌സിക്യുട്ടീവ് എൻജിനീയർ പി.രഗേഷ് എന്നിവർ പങ്കെടുത്തു.
കേരളത്തിൽ അമൃത് പദ്ധതിയുടെ കീഴിൽ വരുന്ന മാസ്റ്റർ പ്ലാനുകളിൽ കണ്ണൂർ കോർപ്പറേഷന്റെ മാസ്റ്റർ പ്ലാനിനാണ് സർക്കാരിൽ നിന്നുള്ള പ്രസിദ്ധീകരണ അനുമതി ആദ്യം ലഭിച്ചിരിക്കുന്നത്. കണ്ണൂർ നഗരത്തിന്റെ 20 വർഷത്തെ വികസനം മുന്നിൽക്കണ്ട് തയ്യാറാക്കിയതാണ് മാസ്റ്റർ പ്ലാൻ. മാസ്റ്റർ പ്ലാൻ അടുത്തു തന്നെ കോർപ്പറേഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |