വളാഞ്ചേരി: വാടക ക്വാർട്ടേഴ്സിന്റെ ടോയ്ലറ്റിൽ അരി നിറച്ച് തടസം സൃഷ്ടിച്ച് കെട്ടിട ഉടമയ്ക്ക് നഷ്ടം വരുത്തിയതായി പരാതി.
കൊളമംഗലം പാലാറ സെയ്ത് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിലെ താമസക്കാരനായ ആൾക്കെതിരെയാണ് കെട്ടിട ഉടമ വളാഞ്ചേരി പൊലീസിലും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകിയത്.
ക്വാർട്ടേഴ്സും പരിസരവും വൃത്തിഹീനമാക്കിയ വാടകക്കാരനോട് കെട്ടിടമൊഴിയാൻ ആവശ്യപ്പെട്ടിരുന്നെന്നും ഇതിലെ വൈരാഗ്യം തീർക്കാനാണ് ടോയ്ലറ്റിൽ അരി നിറച്ച് വാടകക്കാരൻ വീട് ഒഴിഞ്ഞതെന്നുമാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |