കൊടകര: ബ്‌ളോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതുക്കാട് താലൂക് ആശുപത്രിക്ക് ഐ.എസ്.ഒ 9001-2015 അംഗീകാരം ലഭിച്ചു. ഇന്നലെ നടന്ന സെക്കൻഡ് ഓഡിറ്റിലാണ് അംഗീകാരം ലഭിച്ചത്. കിലയുടെ കൺസൾട്ടൻസിയിൽ ആദ്യമായാണ് ഒരു താലൂക്ക് ആശുപത്രിക്ക് ഈ അംഗീകാരം ലഭിക്കുന്നത് . ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിനെതുടർന്ന് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ പി.ആർ.അജഘോഷ്, ഭരണ സമിതി അംഗങ്ങൾ, ആശുപത്രി സൂപ്രണ്ട്, ഡോ.കെ.എ.മുഹമ്മദാലി, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു. ടി.ക്യു സർവീസസാണ് ഓഡിറ്റ് നടത്തിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |