തൃശൂർ: രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകനായിരുന്ന കെ.എ.തോമസ് മാസ്റ്ററുടെ സ്മരണയ്ക്കായുള്ള പുരസ്‌കാരം സി.പി.ഐ നേതാവ് ആനി രാജയ്ക്ക്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം മാർച്ച് 19ന് മാളയിൽ മന്ത്രി ആർ.ബിന്ദു സമർപ്പിക്കും. കെ.ഇ.എൻ കുഞ്ഞഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മുഖ്യാതിഥിയാവും. വാർത്താസമ്മേളനത്തിൽ ജൂറി അംഗങ്ങളായ പി.എൻ.ഗോപീകൃഷ്ണൻ, ഡോ.സി.എസ്.വെങ്കിടേശ്വരൻ, സി.ആർ.പുരുഷോത്തമൻ, പി.കെ.കിട്ടൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |