തൃശൂർ : സർക്കാർ വ്യാപാര മേഖലയോട് കാണിക്കുന്ന നിരന്തര അവഗണനയിലും വ്യാപാരി ദ്രോഹനടപടിയിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്രട്ടേറിയേറ്റ് ധർണയുടെ ഭാഗമായി ജില്ലാ തലത്തിൽ നടത്തിയ സമരപ്രഖ്യാപന വാഹന പ്രചരണ ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം. പട്ടിക്കാട് സെന്ററിൽ മുതിർന്ന വ്യാപാരി നേതാക്കളായ പി.നാരായണൻകുട്ടി, പി.വി.സെബാസ്റ്റ്യൻ, കെ.രാഘവൻ എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദിന് കൈമാറി. ട്രഷറർ ജോയ് മൂത്തേടൻ, പി.പവിത്രൻ, സെക്രട്ടറിമാരായ വി.ടി.ജോർജ്ജ്, ജോർജ്ജ് മണ്ണുമ്മൽ, സെബാസ്റ്റ്യൻ മഞ്ഞളി, ബിജു എടക്കളത്തൂർ, ജോഷി തോട്ടിൽ, സിജോ ചിറക്കക്കാരൻ, റെജിമോൻ, കെ.നജ്, കെ.എസ് പ്രഹ്ലാദൻ, എബിൻ മാത്യു, ജോജി തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് നിരവധി കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |