SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.51 PM IST

റവന്യൂ പുരസ്‌കാരം ; തൃശൂർ മികച്ച താലൂക്ക്

victor

തൃശൂർ: സംസ്ഥാന റവന്യൂ പുരസ്‌കാരങ്ങളിൽ മികച്ച താലൂക്ക് ഓഫീസിനുള്ള പുരസ്‌കാരം തൃശൂർ താലൂക്ക് ഓഫീസിന്. നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നതോടൊപ്പം കൂടുതൽ പ്രവർത്തനങ്ങളും കാഴ്ചവെച്ചാണ് തൃശൂർ പുരസ്‌കാരം നേടിയത്. 2022 ജനുവരി മുതൽ ഡിസംബർ വരെയുള്ള പ്രവർത്തനമാണ് പരിഗണിച്ചത്. 74 വില്ലേജുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്ക് ഓഫീസാണ് തൃശൂരിലേത്.

കെട്ടിട നികുതി, ഭൂനികുതി, ലീസ് തുടങ്ങി വരുമാനം സൃഷ്ടിക്കുന്ന പ്രവൃത്തികളിൽ മാതൃകാപരമായ പ്രവർത്തനം ഇക്കാലയളവിൽ കാഴ്ചവച്ചു. വിവിധ സർട്ടിഫിക്കറ്റുകൾക്കായുള്ള അപേക്ഷകളിൽ 90 ശതമാനത്തിലധികം വിതരണം ചെയ്യാനായി. ഭൂമി സംബന്ധമായ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലെ മികവും പരിഗണനാ വിഷയമായി. പുറമ്പോക്ക് പട്ടയം വിതരണം ചെയ്യുന്നതിൽ നിശ്ചയിച്ച ലക്ഷ്യം പൂർത്തീകരിക്കാനും ജനസമ്പർക്ക പരിപാടികളിലെ പരാതികൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനുമായി. പുത്തൂരിലുണ്ടായ ചുഴലിക്കാറ്റ് ഉൾപ്പെടെ ദുരന്തസമയങ്ങളിലെ ഇടപെടലും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ കാര്യത്തിലും മികവ് തെളിയിക്കാനായി. സംസ്ഥാന റവന്യൂ കലോത്സവത്തിലെ ആതിഥേയത്വം ഏറെ പ്രശംസിക്കപ്പെട്ടതായും തൃശൂർ താലൂക്ക് ഓഫീസർ ടി.ജയശ്രീ പറഞ്ഞു.

മികച്ച വില്ലേജ് ഓഫീസർമാർ

(ജില്ലാതലം)

കെ.ആർ സൂരജ് (ഗുരുവായൂർ - ഇരിങ്ങപ്പുറം വില്ലേജ് , ചാവക്കാട് താലൂക്ക്),

എം.സന്തോഷ് കുമാർ (അരണാട്ടുകര - പുല്ലഴി ഗ്രൂപ്പ് വില്ലേജ്, തൃശൂർ താലൂക്ക്),

കെ.ആർ പ്രശാന്ത് (മേത്തല വില്ലേജ്, കൊടുങ്ങല്ലൂർ താലൂക്ക്)

വില്ലേജ് ഓഫീസ്

തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി - പാർളിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസ്.

മികച്ച ഹെഡ് സർവേയർ

തൃശൂർ റീ സർവ്വേ സൂപ്രണ്ട് ഓഫീസിലെ ബൈജു ജോസ്.

മികച്ച ഹെഡ് ഡ്രാഫ്റ്റ്സ്മാൻ

എൽ.എൽ സതി (മാപ്പിംഗ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്)

മികച്ച സർവേയർ

പി.ജെ ബിജി (അയ്യന്തോൾ റീസർവ്വേ സൂപ്രണ്ട് ഓഫീസ്)

മികച്ച ഡ്രാഫ്റ്റ്സ്മാൻ

കെ.എം നിതിൻദാസ് (മാപ്പിംഗ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, REVENUE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.