വൈക്കം: നഗരസഭ ഒമ്പതാം വാർഡിലെ പ്രായ്ക്കത്തറ കുടുംബശ്രീ എ.ഡി.എസ് വാർഷികാഘോഷം ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ ലൂസി സണ്ണി, സി.ഡി.എസ് മെമ്പർ വിജയകുമാരി, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ്ജ്, കൗൺസിലർമാരായ സിന്ദു സജീവൻ, പ്രീതാ രാജേഷ്, രേണുക രതീഷ്, ബിന്ദു ഷാജി, ഒ. മോഹനകുമാരി, എം.കെ. മഹേഷ്, എ.ബി. ഗിരിജകുമാരി, ബി. രാജശേഖരൻ, കുടുംബശ്രീ ചെയർപേഴ്സൺ സെൽവി ശിവദാസ്, പ്രേരക് ഉഷകുമാരി, രജനി എന്നിവർ പ്രസംഗിച്ചു. 100 തൊഴിൽദിനം പൂർത്തിയാക്കിയ രമാപ്രസാദ്, പങ്കാജാക്ഷി എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |