കോട്ടയം . ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ് ബി ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് മാർച്ച് 1 ന് ആരംഭിക്കുന്ന കേക്ക് മേക്കിംഗ്, 6 ന് ആരംഭിക്കുന്ന ടു വീലർ മെക്കാനിക്ക്, 14 ന് ആരംഭിക്കുന്ന സെൽഫോൺ റിപ്പയർസ് ആൻഡ് സർവീസ് എന്നീ കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം നൽകും. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു കൊടുക്കും. താത്പര്യമുള്ളവർ 28ന് മുമ്പായി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷന് : 04 81 23 03 30 7, 23 03 30 6.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |