പ്രഭുദേവയെ നായകനാക്കി നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന തമിഴ് ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹിൽ ഫിലിംസ്. ജിബൂട്ടി, തേര് എന്നീ ചിത്രങ്ങൾ ഒരുക്കിയ എസ്.ജെ സിനു സംവിധാനം ചെയ്യുന്നു. ബ്ലൂ ഹിൽ നൈൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി പി സാമാണ് നിർമ്മാണം. തേരിന്റെ രചന നിർവഹിച്ച ദിനിൽ.പി.കെ ആണ് കഥയും തിരക്കഥയും . ബ്ലൂ ഹിൽ നൈൽ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രം ബിഗ്ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
ഉപ്പും മുളകും എന്ന പരിപാടിയുടെ സംവിധാനത്തിനു ശേഷം സിനിമയിലേക്ക് എത്തിയ എസ്.ജെ.സിനു ഒരുക്കിയ രണ്ടും ചിത്രത്തിലും അമിത് ചക്കാലക്കൽ ആണ് നായകൻ. പ്രഭുദേവ ചിത്രത്തിലെ മറ്റു താരങ്ങളെയും അണിയറ പ്രവർത്തകരെയും ഉടൻ പ്രഖ്യാപിക്കും.പാൻ ഇന്ത്യൻ ചിത്രമായിരിക്കുമെന്നാണ് വിവരം. ജൂൺ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പി .ആർ .ഒ : പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |