കൊച്ചി: ക്ലാസ് റൂമിൽ ബെസ്റ്റിയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. അടിപിടിയുടെ ദൃശ്യങ്ങൾ പകർത്താൻ കൂട്ടുകാരെ ചുറ്റും നിർത്തിയ ശേഷമാണ് രണ്ട് വിദ്യാർത്ഥികൾ തമ്മിലടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിഷയത്തിൽ പൊലീസും ഇടപെട്ടു. വിദ്യാർത്ഥികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
കൊച്ചിയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. ബെസ്റ്റിയായ പെൺകുട്ടിയെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഇതിലൊരാളുമായി പെൺകുട്ടി പിണങ്ങിയിരുന്നു. എന്നിട്ടും ആ വിദ്യാർത്ഥി പെൺകുട്ടിയോട് സംസാരിച്ചു. ഇത് മറ്റേ വിദ്യാർത്ഥിക്ക് ഇഷ്ടമായില്ല. തുടർന്ന് രണ്ട് വിദ്യാർത്ഥികളും തമ്മിൽ തർക്കമായി. ഒടുവിൽ തല്ലിത്തീർക്കാമെന്ന് പറഞ്ഞു.
വീഡിയോയെടുക്കാൻ സഹപാഠികളെ ചുറ്റും നിർത്തി. തുടക്കത്തിൽ ഇവർ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ്. ഒടുവിൽ അടിപിടി രൂക്ഷമായതോടെ ഇവരെ പിടിച്ചുമാറ്റാൻ ഒരു സഹപാഠി ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യം വിദ്യാർത്ഥികൾ അവരുടെ ടെലഗ്രാം ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഇതിനുപിന്നാലെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതുശ്രദ്ധയിൽപ്പെട്ട പൊലീസ് വിദ്യാർത്ഥികളോട് രക്ഷിതാക്കളുമായി സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |