കോട്ടയം . ജല ശുദ്ധീകരണത്തിൽ മെംബ്രെയ്ൻ സയൻസിന്റെ നൂതന സാദ്ധ്യതകൾ അവലോകനം ചെയ്യുന്നതിനുള്ള രാജ്യാന്തര കോൺഫറൻസ് മാർച്ച് 9 മുതൽ 12 വരെ എം ജി സർവകലാശാലയിൽ നടക്കും. ഒൻപതിന് രാവിലെ 8.30ന് ലൺഡ് സർവകലാശാലയിലെ പ്രൊഫ. ഫാങ്ക് ലിപ്നിസ്‌കിയും ഈജിപ്തിൽനിന്നുള്ള പ്രൊഫ. മാർവ ഷലാബിയും ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അദ്ധ്യക്ഷത വഹിക്കും. ജലശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന സ്തരങ്ങൾ തയ്യാറാക്കുന്നതിന് വിവിധ വിഷയ മേഖലകൾ ചേർന്നു നടത്തുന്ന ഗവേഷണങ്ങളെക്കുറിച്ചാകും ഓൺലൈൻ, ഓഫ് ലൈൻ പ്ലാറ്റ്‌ഫോമുകളിലായി നടക്കുന്ന സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുക. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ദ്ധരും പുതുതലമുറ ഗവേഷകരും പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |