കോട്ടയം . സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ വൈക്കം നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കറേയും ഹെൽപ്പറേയും ആവശ്യമുണ്ട്. വർക്കർ പന്ത്രണ്ടാം ക്ലാസും ഹെൽപ്പർ പത്താം ക്ലാസും പാസായിരിക്കണം. പ്രായപരിധി 18 - 35. അംഗീകൃത പരിശീലനകേന്ദ്രത്തിൽനിന്ന് മൂന്നുവർഷത്തെ പരിശീലനം നേടിയിരിക്കണം. വൈക്കം നഗരസഭാ പ്രദേശത്തുള്ളവർക്കു മുൻഗണന. നിശ്ചിതയോഗ്യതയുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മാർച്ച് പതിനഞ്ചിനകം അപേക്ഷ നൽകണം. വിലാസം. സെക്രട്ടറി, ശിശുക്ഷേമസമിതി, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ (ജനറൽ) ഓഫീസ്, കളക്ടറേറ്റ് പി ഒ കോട്ടയം. ഫോൺ. 94 47 35 51 95.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |