മമ്മൂട്ടിയെ നായകനാക്കി യുവ ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ സണ്ണി വയ് ൻ . ഒരു കുട്ടനാടൻ ബ്ളോഗിനുശേഷം സണ്ണി വയ് ൻ മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുകയാണ്. ത്രയം, വേല എന്നീ ചിത്രങ്ങളാണ് സണ്ണിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ആസിഫ് അലി ചിത്രം കാസർഗോൾഡിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന കണ്ണൂർ സ്ക്വാഡിൽ വിജയരാഘവൻ, റോണി ഡേവിഡ് ,ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്, ദീപക് പറമ്പോൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.പൂനെയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് കൊച്ചിയിലും ചിത്രീകരണമുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം.കഥ മുഹമ്മദ് ഷാഫി. സംവിധായകൻ റോബിയുടെ മൂത്ത സഹോദരനും നടനുമായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് രചന. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാമും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജ്. വിതരണം വേഫറെർ ഫിലിംസ് .,പി ആർ ഒ : പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |