സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ വനിത സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമ്മിച്ച രണ്ടാമത്തെ ചിത്രമാണ് ഡിവോഴ്സ്
വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ആറു സ്ത്രീകളുടെ ജീവിതവും അവരുടെ ജീവിതാനുഭവങ്ങളും പങ്കുവയ്ക്കുന്ന ഡിവോഴ്സ് എന്ന ചിത്രം തിയേറ്ററിൽ.ഇവർ തങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നീതിന്യായ കോടതിയിൽ എത്തുന്നു. നിയമം അതിന്റെ വ്യവസ്ഥാപിതമായ അളവുകോലുകൾ വച്ച് ഓരോരുത്തരുടെയും ജീവിതം പുനർനിർണയിക്കുന്നു.ഇതാണ് നവാഗതയായ മിനി ഐ.ജി രചനയും സംവിധാനവും നിർവഹിക്കുന്ന ഡിവോഴ്സ് എന്ന ചിത്രത്തിന്റെ പ്രമേയം.നാടകരംഗത്ത് സജീവ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള മിനി ഐ.ജി മികച്ച പ്രമേയം തന്നെ ആദ്യ ചിത്രത്തിന് സ്വീകരിച്ചു.
സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ വനിത സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമ്മിച്ച രണ്ടാമത്തെ ചിത്രമാണ് ഡിവോഴ്സ്.2019 ൽ ആണ് വനിത സംവിധായകരുടെ സംരംഭങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കെ.എസ്.എഫ്.ഡി.സി പദ്ധതി ആസൂത്രണം ചെയ്തത്. അറുപതോളം തിരക്കഥകളിൽനിന്ന് നിഷിദ്ധോ, ഡിവോഴ്സ് എന്നീ രണ്ട് ചിത്രങ്ങളാണ് നിർമ്മാണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
സന്തോഷ് കീഴാറ്റൂർ, പി. ശ്രീകുമാർ, ശിബല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണൻ, അശ്വതി, ചാന്ദ് കിഷോർ, കെ.പി.എ.സി ലീല, അമലേന്ദു, ചന്ദുനാഥ്, മണിക്കുട്ടൻ, അരുണാംശു, ഇഷിത സുധീഷ് എന്നിവർ ഡിവോഴ്സിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. വിനോദ് ഇല്ലമ്പള്ളി ആണ് ഛായാഗ്രഹണം. ഗാനങ്ങൾ സ്മിത അമ്പു, സംഗീതം സച്ചിൻ ബാബു, കല - നിതീഷ് ചന്ദ്ര ആചാര്യ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |