കൊച്ചി : ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.സി.ഐ) കൊച്ചി സെന്റർ നിർമ്മാണ മേഖലയിൽ മികവ് പുലർത്തുന്നവർക്ക് അവാർഡ് സമ്മാനിച്ചു.
ഷെല്ലി ഫെർണാണ്ടസ് മികച്ച എൻജിനിയറും നിവിൻ ഫിലിപ്പ് യുവ കോൺക്രീറ്റ് എൻജിനിയറുമായി തിരഞ്ഞെടുക്കപ്പെട്ടു. വലിയഴീക്കലാണ് മികച്ച പാലം. സ്റ്റാർട്ടപ്പ് മിഷൻ ഡിജിറ്റൽ ഹബ് കെട്ടിടത്തിനും അസറ്റ് രംഗോലി അപ്പാർട്ടുമെന്റിനും അവാർഡ് ലഭിച്ചു.
ഐ.സി.ഐ സെന്റർ ചെയർമാൻ ഡോ. അനിൽ ജോസഫ് , വൈസ് ചെയർമാൻ ഡോ. എൽസൺ ജോൺ, സെക്രട്ടറി പ്രൊഫ. ജോബ് തോമസ്, ട്രഷറർ ഷൈജു നായർ, പുന്നൂസ് ജോൺ, അനി ജോർജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |