പുല്ലൂർ: 80 വർഷങ്ങൾക്ക് ശേഷം നടക്കുന്ന എരപാടി ഇല്ലത്ത് കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്രയോടെ തുടക്കമായി. ഗോശാല വാസുദേവൻ നമ്പൂതിരി, കളിയാട്ട മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ എം.വി.നാരായണൻ, ചെയർമാൻ കെ.കേളു മാക്കത്ത്, എ.കൃഷ്ണൻ പുല്ലൂർ, വി.കൃഷ്ണൻ,ഒയക്കട,ബി.ഗംഗാധരൻ , എം.വി.കുഞ്ഞിരാമൻ, എ. പവിത്രൻ, വി സുരേഷ്, വി.കുഞ്ഞമ്പു,
ഒ കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.ഈ മാസം 26, 27 തിയ്യതികളിലായി നടക്കുന്ന കളിയാട്ടത്തിൽ രക്തേശ്വരി, അഗ്നി ഭൈരവൻ, ഇരട്ടക്കുട്ടിച്ചാത്തൻ, അന്തി കുട്ടിച്ചാത്തൻ കരുവാളമ്മ, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, ശൈവഭൂത, (കൂളിതെയ്യം) ചെരട്ട ക്കൊട്ടി, പനിയൻ ചൂട്ട്കാട്ടി എന്നീ തെയ്യങ്ങൾ അരങ്ങിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |