പഴയങ്ങാടി:കെ.എസ്.ടി.പി റോഡിൽ അടുത്തില എരിപുരം ചെങ്ങൽ എൽ.പി.സ്‌കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.ബൈക്ക് യാത്രികനായ കരിവെള്ളൂർ കൊഴുമ്മൽ സ്വദേശി പി.പി.ഷാജു (38),കാർ യാത്രികനായ പുതിയങ്ങാടി ജുമാ മസ്ജിദിന് സമീപത്തെ പി.വി അസീം (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഉച്ചക്ക് 12 മണിയോടെയാണ് അപകടം. പഴയങ്ങാടി ഭാഗത്ത് നിന്ന് വരുകയായിരുന്ന ഇരുവാഹനങ്ങളും സ്‌കൂളിന് സമീപത്ത് വെച്ച് വലത്തോട്ടുള്ള സർവീസ് റോഡിൽ ബൈക്ക് പ്രവേശിക്കവെ അതി വേഗത്തിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറികടന്ന് ബൈക്കിനെ ഇടിക്കുകയായിരുന്നു.വളവോട് കൂടിയ ഇറക്കം ആയതിനാൽ ഇവിടെഅപകടം പതിവാണ്.വേഗത കുറക്കാൻ സ്ഥാപിച്ച ഡിവൈഡർ അധികൃതർ എടുത്തു മാറ്റിയത് മുതൽ അപകടങ്ങളുടെ പരമ്പരയാണെന്നും ഉടനടി ഡിവൈഡർ പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |