കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ബാലസാഹിത്യ രചനാ മത്സരം സംഘടിപ്പിക്കുന്നു. പ്രശസ്ത ബാലസാഹിത്യകാരൻ മാലിയുടെ സ്മരണാർത്ഥമാണ് ബാലസാഹിത്യ രചനാ മത്സരം നടത്തുന്നത്. മത്സരത്തിൽ പങ്കാളികളാകാൻ താത്പര്യമുള്ള കുട്ടികൾക്ക് കവിതകളും കഥകളും രചിയ്ക്കാം. പ്രായപരിധിയില്ല. കവിതകൾ പരമാവധി 36 വരികളും കഥകൾ പരമാവധി 800 വാക്കുകളിലും ഒതുങ്ങണം.
തിരഞ്ഞെടുക്കപ്പെടുന്ന രചനകൾ ചേർത്ത് പുസ്തകം പ്രസിദ്ധീകരിക്കും. രചനകൾ മാർച്ച് 20ന് മുൻപേ സമർപ്പിക്കണം. തപാലിൽ അയയ്ക്കാൻ: കൺവീനർ, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കലൂർ ടവേഴ്സ്, കലൂർ-682017. മെയിലിൽ ഐഡി: bookfestkochi@gmail.com.
വിവരങ്ങൾക്ക്: 9074097212, 984729380.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |