കാഞ്ഞങ്ങാട്: അതിഞ്ഞാൽ കോയാപ്പള്ളി മഖാം ഉറൂസിന് തുടക്കമായി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി മൊയ്തു മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് കെ.കെ.അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അതിഞ്ഞാൽ ഇമാം ടി.ടി.അബ്ദുൽ ഖാദർ അസ്ഹരി പ്രഭാഷണം നടത്തി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി ഇബ്രാഹിം ഹാജി, ജനറൽ സെക്രട്ടറി പാലാട്ട് ഹുസൈൻ , ട്രഷറർ തെരുവത്ത് മൂസ ഹാജി, മാട്ടുമ്മൽ ഹസ്സൻ ഹാജി, ബഷീർ വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു . കോയാപ്പള്ളി ഇമാം അബ്ദുൽ കരീം മുസ്ലിയാർ പ്രാർത്ഥന നടത്തി. അബ്ദുറഹ്മാൻ മുസ്ലിയാർ ഖിറാഅത്ത് പാരായണം നടത്തി. ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ ഷബീർ ഹസ്സൻ സ്വാഗതവും ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ തസ്ലിം വടക്കൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |