കൊല്ലം: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഏഷ്യയിലെ പ്രമുഖ നേത്രചികിത്സാ സ്ഥാപനമായ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും തിരുനെൽവേലി ജില്ലാ അന്ധത നിവാരണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നടത്തുന്ന 36ാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നാളെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ കല്ലുവാതുക്കൽ യു.പി സ്കൂളിൽ നടക്കും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ദസ്തക്കീർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രാവിലെ 7 മുതൽ ക്യാമ്പിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താം. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾ വീട്ടുകാരുടെ അറിവോടും സമ്മതത്തോടും കൂടി തിരുനെൽവേലിയിൽ പോകുന്നതിനുള്ള തയ്യാറെടുപ്പോട് കൂടി എത്തേണ്ടതാണ്. വിവരങ്ങൾക്ക്, ഫോൺ: 04742963728,6235100020.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |